ടോംഗയില്‍ വീണ്ടും ശക്തമായ ഭൂചലനം; 6.2 തീവ്രത

ടോംഗയില്‍ വീണ്ടും ശക്തമായ ഭൂചലനം; 6.2 തീവ്രത

സിഡ്നി: പസഫിക് ദ്വീപ് രാജ്യമായ ടോംഗയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലിഫുക്ക ദ്വീപിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ പംഗായിലാണ് ഭൂചലനമുണ്ടായത്. 14.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഈ പ്രദേശത്തിന്റെ 100 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ജനവാസ കേന്ദ്രങ്ങളൊന്നും ഇല്ലാത്തതിനാല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രദേശത്ത് ഗ്രീന്‍ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

ആശയവിനിമയം തകരാറിലായ സാഹചര്യത്തില്‍ ടോംഗയുടെ അയല്‍ രാജ്യമായ ഫിജിയില്‍ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ല. ജനുവരി 15ന് ടോംഗയിലെ ഫൊനുവാഫോ ദ്വീപിന്റെ 30 കിലോമീറ്റര്‍ അകലെ കടലിനടിയില്‍ ഹംഗ ടോംഗ - ഹംഗ ഹാപായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.