കൊച്ചി: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയാണ് ആലുവ പാലത്തിനു സമീപം അപകടമുണ്ടായത്. അവസാനത്തെ ബോഗികളാണ് പാളത്തില്‍ നിന്നും തെന്നിമാറിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ഇതേത്തുടര്‍ന്ന് ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പരിശ്രമത്തിനൊടുവില്‍ രാത്രി രണ്ടു മണിയോടെ ഒരു വരിയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ആലുവ വഴി കടന്നുപോകുന്ന നാലു ട്രെയിനുകള്‍ റദ്ദാക്കി.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. രാവിലെ 5.15 ന് പുറപ്പെടേണ്ട എറണാകുളം-പൂനെ എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകി 8.15 നാണ് പുറപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.