ചങ്ങനാശ്ശേരി: ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ മറവിൽ സന്ന്യസ്തരെ വികലമായി ചിത്രീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ക്രൈസ്തവ സന്ന്യാസത്തെയും ക്രൈസ്തവ മതവിശ്വാസത്തെയും അവഹേളിക്കുന്നതിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി എസ്.എം.വൈ.എം സംഘടനാ ഭാരവാഹികൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
ഇന്ത്യൻ ഭരണഘടന മതവിശ്വാസങ്ങൾക്ക് നല്കുന്ന അവകാശങ്ങളുടെ ലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യം എന്ന വ്യാജേന സന്യാസത്തെ അവഹേളിക്കാനുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ തടയപ്പെടേണ്ടതാണെന്നും പരിപാവനവും പൊതു സമൂഹം ബഹുമാനിക്കുന്നതുമായ ഈ തിരുവസ്ത്രം തെറ്റായ സന്ദേശം നൽകുവാനായി ഉപയോഗിക്കുക വഴി സന്യാസിനികൾക്ക് പൊതുസമൂഹത്തിലുള്ള ആദരവ് നഷ്ടപ്പെടുത്തുന്നതിനുള്ള ഇത്തരം ശ്രമങ്ങൾ നിയമാനുസരണം തിരുത്തപ്പെടേണ്ടതാണെന്നും യുവദീപ്തി എസ്.എം. വൈ.എം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.