ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍: പള്‍സര്‍ സുനിയെ ജയിലില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍: പള്‍സര്‍ സുനിയെ ജയിലില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ചിന്റെ നീക്കം.

നടന്‍ ദിലീപിനെ കാണാനെത്തിയപ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരന്‍ സുനിക്ക് പണം നല്‍കിയത് കണ്ടിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ നേരത്തെ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പള്‍സര്‍ സുനി സമ്മതിച്ചതായാണ് വിവരം.

ഇത് പള്‍സര്‍ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം ഘണ്ഡിക്കാന്‍ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേ സമയം ബാലചന്ദ്രകുമാര്‍ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. മൊബൈല്‍ ശബ്ദ സംഭാഷണത്തില്‍ വ്യക്ത വരുത്തുന്നതിനാണ് മൊഴിയെടുത്തതെന്ന് ക്രൈം ബ്രാഞ്ച് എസ്. പി മോഹനചന്ദ്രന്‍ വിശദീകരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.