ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണം: കെസിബിസി

ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണം: കെസിബിസി

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ദേവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം യുക്തിസഹമല്ലെന്ന് കെസിബിസി.

മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചു വരുന്ന ദേവാലയങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എര്‍പ്പെടുത്തുന്നത് പുനപരിശോധിക്കേണ്ടതാണ്.

ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍ ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.

ആയതിനാല്‍ സര്‍ക്കാര്‍ വിശ്വാസ സമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.