• Sun Mar 30 2025

ശബരിമലയിലെ ബയോ ടോയ്‌ലെറ്റ്: ദേവസ്വം ബോര്‍ഡിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

 ശബരിമലയിലെ ബയോ ടോയ്‌ലെറ്റ്: ദേവസ്വം ബോര്‍ഡിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

പത്തനംതിട്ട: ശബരിമലയില്‍ ബയോ ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട്. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാര്‍ കമ്പനിയെ ദേവസ്വം ബോര്‍ഡ് വഴിവിട്ട് സഹായിച്ചെന്ന കണ്ടെത്തലുമായി ദേവസ്വം വിജിലന്‍സ്. ഇക്കര്യം സംസ്ഥാന വിജിലന്‍സിന് കൈമാറിയാല്‍ അഴിമതി പുറത്തുവരുമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.

കരാറുകാരെ തിരഞ്ഞെടുക്കുന്നത് മുതല്‍ ബില്ല് അനുവദിക്കുന്നതില്‍ വരെ അടിമുടി ക്രമക്കേടുണ്ടാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 2018ല്‍ മൂന്ന് കരാറുകാരാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഇതില്‍ രണ്ട് പേര്‍ യോഗ്യത നേടിയപ്പോള്‍ മൂന്നാമതുള്ള കമ്പനിയെ ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് ലൈസന്‍സില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. പിന്നീട് ഇതുവരെ ഏറ്റുമാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സെന്‍ട്രിഫ്യൂഗ് എഞ്ചിനീയറിംഗ് എന്ന കമ്പനിയ്ക്കാണ് കരാര്‍ നല്‍കിയത്.

2019 ജനുവരിയില്‍ കമ്പിനയുമായി കരാര്‍ ഉണ്ടാക്കിയെങ്കിലും അതേവര്‍ഷം നവംബറിലാണ് മുദ്രപത്രം വാങ്ങിയത്. അന്വേഷണം മുന്‍കൂട്ടി കണ്ട് ചെയ്ത നടപടിയാണിതെന്ന് വ്യക്തമായിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തജനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ട് പോലും ടെന്‍ഡര്‍ തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നില്ല. ബയോ ടോയ്‌ലെറ്റില്‍ ആവശ്യമായ സോളാര്‍ പാനലും ലൈറ്റും സെന്‍സറുമൊന്നും സ്ഥാപിച്ചിട്ടില്ല. കെഎസ്ഇബിയുടെ താല്‍ക്കാലിക കണക്ഷനാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇതിന്റെ പണം നല്‍കുന്നതും ദേവസ്വം ബോര്‍ഡാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.