മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രം കുറിച്ച വിജയവുമായി ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി. ഫൈനലില്‍ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ തകര്‍ത്താണ് ഓസ്ട്രേലിയയുടെ ബാര്‍ട്ടി കിരീടനേട്ടം സ്വന്തമാക്കിയത്-സ്‌കോര്‍-6-3, 7-6(2).
44 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാം സിംഗിള്‍സ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടമാണ് ബാര്‍ട്ടി സ്വന്തമാക്കിയത്. 1978-ല്‍ കിരീടം നേടിയ ക്രിസ്റ്റീന്‍ ഒ നെയ്‌ലാണ് ബാര്‍ട്ടിക്ക് മുമ്പ് കിരീടം നേടിയ ഓസീസ് വനിതാ താരം. ബാര്‍ട്ടിയുടെ കന്നി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.
നാല് വര്‍ഷത്തിനിടെ മൂന്ന് ഗ്രാന്റ് സ്ലാം നേട്ടവും ഇതോടെ ബാര്‍ട്ടിക്കൊപ്പമായി. 2019-ല്‍ ഫ്രഞ്ച് ഓപ്പണും 2021-ല്‍ വിംബിള്‍ഡണും നേടിയാണ് ബാര്‍ട്ടി ഇത്തവണ സ്വപ്ന തുല്യനേട്ടം സ്വന്തമാക്കിയത്. മികച്ച ഫോമിലായിരുന്ന ബാര്‍ട്ടി ടൂര്‍ണ്ണമെന്റില്‍ ഒരു സെറ്റു പോലും എതിരാളികള്‍ക്ക് വിട്ടു കൊടുക്കാതെയാണ് കിരീടം നേടിയത്. മികച്ച റാങ്കിങ്ങില്‍ നില്‍ക്കെ മൂന്ന് ഗ്രാന്റ്സ്ലാം കിരീടം നേടുന്ന താരമെന്ന നിലയില്‍ അമേരിക്കയുടെ സെറീന വില്യംസിന്റെ നേട്ടത്തിനൊപ്പം ആഷ്ലി ബാര്‍ട്ടി എത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.