ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ പ്രൊട്ടസ്റ്റന്റ് ആംഗ്‌ളിക്കന്‍ ക്രൈസ്തവ വിഭാഗത്തിലെ പാസ്റ്റര്‍ ആയ വില്യം സിറാജിനെ 75 അജ്ഞാതരായ തോക്കുധാരികള്‍  വെടിവച്ചു കൊന്നു. 
ഞായറാഴ്ച ആരാധനയ്ക്ക് ശേഷം നഗരത്തിലെ പള്ളിയില്‍ നിന്ന് തിരികെ പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ട് പേര്‍  പതിയിരുന്ന് പുരോഹിതരുടെ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസും ന്യൂനപക്ഷ സമുദായത്തിന്റെ പ്രാദേശിക നേതാക്കളും പറഞ്ഞു.കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റവ.പാട്രിക് നയീം പെഷവാറിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ആരും ഉടന്‍ ഏറ്റെടുത്തില്ല.അക്രമികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആക്രമണത്തെ ക്രിസ്ത്യന്‍ നേതാക്കള്‍ അപലപിച്ചു.'പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് ക്രിസ്ത്യാനികളുടെ നീതിയും സംരക്ഷണവും ഞങ്ങള്‍ ആവശ്യപ്പെടുന്നു,'-  ചര്‍ച്ച് ഓഫ് പാകിസ്ഥാനിലെ റായ് വിന്ദ്് രൂപതാ ബിഷപ് ആസാദ് മാര്‍ഷല്‍ ട്വീറ്റ് ചെയ്തു.
നേരത്തെ പല തവണ പെഷവാറില്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. 2013-ല്‍ നഗരത്തിലെ പള്ളിയില്‍ നിന്ന് വിശ്വാസികള്‍ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പുറത്തുപോകുമ്പോള്‍ രണ്ട് ചാവേര്‍ ബോംബര്‍മാര്‍ സ്വയം പൊട്ടിത്തെറിച്ചതായിരുന്നു ഏറ്റവും മാരകമായ ആക്രമണം. കുറഞ്ഞത് 80 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാകിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദികള്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ  ലക്ഷ്യമാക്കി ഇടയ്ക്കിടെ ആക്രമണങ്ങള്‍ തുടര്‍ന്നുവരുന്നു.ഏകദേശം 220 ദശലക്ഷം ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ 2 ശതമാനമേയുള്ളൂ ക്രിസ്ത്യാനികള്‍.
https://twitter.com/BishopAzadM?
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.