ഇന്ന് കോവിഡ് അവലോകന യോഗം: ഞായര്‍ നിയന്ത്രണത്തില്‍ ഇളവുണ്ടായേക്കും

ഇന്ന് കോവിഡ് അവലോകന യോഗം: ഞായര്‍ നിയന്ത്രണത്തില്‍ ഇളവുണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് അഞ്ച് മണിക്കാണ് യോഗം. യുഎഇയില്‍ ഉള്ള മുഖ്യമന്ത്രി ഓണ്‍ലൈനായിട്ടാണ് യോഗത്തിൽ പങ്കെടുക്കുക.

ഞായറാഴ്ച നിയന്ത്രണം തുടരണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ രോഗ വ്യാപനം വിലയിരുത്തി, ജില്ലകളിലെ നിയന്ത്രണങ്ങളെക്കുറിച്ചും ഇളവുകളെക്കുറിച്ചും തീരുമാനിക്കും.

നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് സി കാറ്റഗറിയിലുള്ളത്. കടുത്ത നിയന്ത്രണങ്ങളാണ് സി കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ജിമ്മുകളും തിയേറ്ററുകളും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കും.

കാസര്‍കോട് ജില്ലയില്‍ മാത്രമാണ് നിലവില്‍ ഒരു നിയന്ത്രണങ്ങളുമില്ലാത്തത്. ബാക്കി ജില്ലകള്‍ എ, ബി കാറ്റഗറിയിലാണ്. അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടാത്ത സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.