ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കൊലപാതകം: മുസ്ലീം മതപുരോഹിതന്‍ അറസ്റ്റില്‍

 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കൊലപാതകം: മുസ്ലീം മതപുരോഹിതന്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ 27 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്ലീം പുരോഹിതന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. സഹോദരന്റെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു കിഷന്‍ ഭര്‍വാദിനെ(27)യാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവച്ച് വീഴ്ത്തിയത്. ജമാല്‍പൂര്‍ സ്വദേശിയായ മൗലാന മുഹമ്മദ് അയൂബ് ജവറവാല (51), ധന്ദുക്ക സ്വദേശികളായ സാബിര്‍ ചോപ്ഡ (25), ഇംതിയാസ് പത്താന്‍ (27) എന്നിവരെയാണ് അഹമ്മദാബാദ് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 25ന് ധന്ദുകയിലെ മോദ്വാഡ ഏരിയയിലായിരുന്നു സംഭവം. കിഷന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ചോപ്ഡയ്ക്കും പത്താനും തോക്കും വെടിയുണ്ടയും നല്‍കിയത് മൗലാന ജവരാവാലയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചത്.

ജനുവരി ആറിനാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് തുടക്കം. കിഷന്‍ ഭര്‍വാദ് ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇത് മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് സാബിര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കിഷന്‍ ഭര്‍വാദിനെതിരെ കേസെടുക്കുകയും നിയമനടപടികള്‍ എടുക്കുകയും ചെയ്തിരുന്നെന്നാണ് ധന്ദുക പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് നടപടിയില്‍ സാബിര്‍ തൃപ്തനായിരുന്നില്ല. തുടര്‍ന്ന് മതപുരോഹിതനുമായി ആലോചിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.