തിരുവനന്തപുരം: ഹോട്ടലുകളുടെ വൃത്തിയും വെടിപ്പും നിലവാരവും ഇനി മുതൽ മനസ്സിലാക്കാൻ ആപ്പ്. ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ചു.
വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ശാസ്ത്രീയ ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റിയാണ് (എഫ്.എസ്.എസ്.എ) നക്ഷത്രപദവി തീരുമാനിക്കുക. ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, വൃത്തിയും വെടിപ്പും, ഭക്ഷ്യവിഭവങ്ങളുടെ നിലവാരം എന്നിവ വിലയിരുത്താന്‍ രണ്ട് ഘട്ടങ്ങളായി ഓഡിറ്റിങ് നടത്തും. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്ക് നല്കാന് പ്രത്യേക പരിശോധന ലിസ്റ്റും തയാറാക്കി.
എഫ്.എസ്.എസ്.എയുടെ അംഗീകാരമുള്ള മറ്റൊരു ഏജന്‍സിയാകും മൂന്നാംഘട്ട ഓഡിറ്റിങ് നടത്തുക. ഓഡിറ്റിങ് റിപ്പോര്‍ട്ട് അതോറിറ്റിയുടെ ഡല്‍ഹി ഓഫിസിലേക്ക് അയക്കും. ഇത് വിശകലനം ചെയ്താകും അന്തിമതീരുമാനം. ഹോട്ടലുകളുടെ പൊതുനിലവാരവും വൃത്തിയും അനുസരിച്ച് ഫൈവ്സ്റ്റാര്‍, ഫോര്‍സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഹോട്ടലുകള്‍ ഈ സര്‍ട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം പ്രദര്‍ശിപ്പിക്കണം.
ഭക്ഷ്യസുരക്ഷ വകുപ്പ് തയാറാക്കുന്ന പ്രത്യേക ആപ്പ് വഴി ഓരോ ഹോട്ടലിന്റെയും ശുചിത്വവും നിലവാരവും ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാം. ആദ്യപടിയായി കൊല്ലത്തെ മൂന്ന് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് അനുവദിച്ചതായി ഭക്ഷ്യസുരക്ഷ ജോയിന്റ് കമീഷണര്‍ എം. മോനി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.