രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ടിപിആര്‍ 11.69 ശതമാനം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ടിപിആര്‍ 11.69 ശതമാനം

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം  കുറയുന്നു. പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെ എത്തി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,059 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആര്‍. അതേസമയം കോവിഡ് മരണ സംഖ്യ ഉയരുകയാണ്. ഇന്നലെ 1192 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ പ്രതിവാര കണക്കുകളും ആശ്വാസകരമാണ്. മൂന്നാം തരംഗം തുടങ്ങിയ ശേഷം ആദ്യമായി പ്രതിവാര കേസുകളിലും കുറവുണ്ടായി. കഴിഞ്ഞയാഴ്ച്ച പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 17.5 ലക്ഷം കോവിഡ് കേസുകളാണ്. തൊട്ടു മുന്നിലെ ആഴ്ചയേക്കാള്‍ 19 ശതമാനം കുറവ്.

അതേസമയം കേരളത്തിലെ രോഗവ്യാപനം ആശങ്കയോടെയാണ് കേന്ദ്രം കാണുന്നത്. 42000 ത്തിലധികം പേര്‍ക്കാണ് ഇന്നലെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ പതിനായിരത്തിന് മുകളിലാണ് കേസുകള്‍.

മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും മൂന്നാം തരംഗത്തിലെ മരണ നിരക്കില്‍ വര്‍ധന തുടരുകയാണ്. ജനുവരി ഒന്‍പതിനും 16 നും ഇടയില്‍ 2680 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തൊട്ടടുത്ത ആഴ്ച്ചത്തെ മരണ സംഖ്യ മൂവായിരത്തി എഴുന്നൂറ്റി എഴുപതായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.