'കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും ഒന്നുമില്ല'; മോഡി സര്‍ക്കാരിന്റേത് പൊള്ളയായ ബജറ്റെന്ന് രാഹുല്‍ ഗാന്ധി

'കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും ഒന്നുമില്ല'; മോഡി സര്‍ക്കാരിന്റേത് പൊള്ളയായ ബജറ്റെന്ന് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: മോഡി സര്‍ക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗങ്ങളേയും ബജറ്റില്‍ അവഗണിച്ചെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവര്‍ഗത്തിനും, പാവപ്പെട്ടവര്‍ക്കും, യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, ഇടത്തരം ചെറുകിട കച്ചവടക്കാര്‍ക്കും ബജറ്റില്‍ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും തകര്‍ത്ത സാധാരണക്കാര്‍ക്ക് ബജറ്റില്‍ ഒന്നുമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞു. പെഗാസസിലൂടെ കറങ്ങുന്ന ബജറ്റ് എന്നാണ് മമത ബജറ്റിനെ വിശേഷിപ്പിച്ചത്.

എന്നാല്‍ ദീര്‍ഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ പാകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.