കോവിഡിനെ പേടിക്കേണ്ട; നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളഞ്ഞ് ഡെന്മാര്‍ക്ക്

കോവിഡിനെ പേടിക്കേണ്ട; നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളഞ്ഞ്   ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍: ഒമിക്രോണ്‍ തരംഗം യൂറോപ്പില്‍ വ്യാപകമായി തുടരുന്നതിനിടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് ഡെന്‍മാര്‍ക്ക്. മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് രാജ്യം പൂര്‍ണമായി തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ അറിയിച്ചു. സമ്പര്‍ക്ക പട്ടിക പ്രസിദ്ധീകരിക്കുന്ന ആപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചു. നിശാ ക്ലബുകളില്‍ ഉള്‍പ്പടെ ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രാത്രി വൈകിയുള്ള പാര്‍ട്ടികളും പുനരാരംഭിച്ചു.

നിലവില്‍ ഡെന്മാര്‍ക്കില്‍ ഒമിക്രോണ്‍ വ്യാപനം ശക്തമാണ്. എങ്കിലും ഇത് സാമൂഹികമായ ഒരു ഗുരുതര രോഗമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. ജനങ്ങള്‍ക്ക് മൂന്ന് ഡോസ് വാക്സിന്‍ നല്‍കിയെന്നും ഇനി അപകടമില്ലെന്നുമാണ് ഡെന്മാര്‍ക്ക് സര്‍ക്കാറിന്റെ വാദം.

രാജ്യത്ത് അഞ്ച് വയസിന് മുകളിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 60 ശതമാനം പേര്‍ ബൂസ്റ്റര്‍ ഡോസും പൂര്‍ത്തിയാക്കി. ഇപ്പോഴും 29,000-ലധികം പ്രതിദിന കോവിഡ് കേസുകളാണ് ഡെന്മാര്‍ക്കിലുളളത്. അഞ്ച് ലക്ഷത്തിലധികം രോഗികളുമുണ്ട്.

അയര്‍ലന്‍ഡ്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.