ഫെബ്രുവരിയില്‍ മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ചില്‍; പുതുക്കിയ പരീക്ഷാ തിയതികള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചു

 ഫെബ്രുവരിയില്‍ മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ചില്‍; പുതുക്കിയ പരീക്ഷാ തിയതികള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച 15 പി.എസ്.സി പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്തും. ഫെബ്രുവരി ഒന്നു മുതല്‍ 19 വരെയായി നടത്താനിരുന്ന പരീക്ഷകളാണിവ. സിവില്‍ പൊലീസ് ഓഫീസര്‍, ഫയര്‍മാന്‍, ഫയര്‍വുമണ്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്കുള്ള പ്ലസ്ടുതല മുഖ്യപരീക്ഷകളും മാറ്റിവെച്ചവയിലുണ്ടായിരുന്നു.

പുതുക്കിയ തീയതികള്‍ പി.എസ്.സിയുടെ വെബ്സൈറ്റില്‍ (www.keralapsc.gov.in) പരിശോധിക്കാം. പരീക്ഷാ പുനക്രമീകരണത്തിന്റെ ഭാഗമായി മാര്‍ച്ച് 29-ലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27-നും മാര്‍ച്ച് 30-ന് രാവിലെ നടത്താനുള്ള ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 31-ന് ഉച്ചയ്ക്കുശേഷവും നടത്തും.

പുതുക്കിയ പരീക്ഷകള്‍ ചുവടെ.

1. ഓപ്പറേറ്റര്‍, ആഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ (മാര്‍ച്ച് 10)
2. ടെക്നീഷ്യന്‍, മില്‍മ (മാര്‍ച്ച് 11)
3. ഓപ്പറേറ്റര്‍, സഹകരണ അപ്പെക്‌സ് സൊസൈറ്റികള്‍, മത്സ്യഫെഡ് (മാര്‍ച്ച് 12)
4. വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍, സൈനികക്ഷേമം (മാര്‍ച്ച് 15)
5. അസിസ്റ്റന്റ് പ്രൊഫസര്‍- മലയാളം, ട്രെയിനിങ് കോളേജുകള്‍ (മാര്‍ച്ച് 12)
6. ഹൈസ്‌കൂള്‍ അധ്യാപകര്‍- മാത്തമാറ്റിക്‌സ് (മാര്‍ച്ച് 14)
7. പാര്‍ട്ട്ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-സംസ്‌കൃതം (മാര്‍ച്ച് 16)
8. ഹൈസ്‌കൂള്‍ അധ്യാപകര്‍, തമിഴ് മാധ്യമം-സോഷ്യല്‍ സയന്‍സ് (മാര്‍ച്ച് 15)
9. ഡ്രോയിങ് ടീച്ചര്‍-ഹൈസ്‌കൂള്‍ (മാര്‍ച്ച് 17)
10. സിവില്‍ പോലീസ് ഓഫീസര്‍, പ്ലസ്ടുതലം മുഖ്യപരീക്ഷ (മാര്‍ച്ച് 20) 11. ഫയര്‍മാന്‍, ഫയര്‍വുമണ്‍, പ്ലസ്ടുതലം മുഖ്യപരീക്ഷ (മാര്‍ച്ച് 18)
12. ആയുര്‍വേദ തെറാപ്പിസ്റ്റ് (മാര്‍ച്ച് അഞ്ച്)
13. ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-സോഷ്യല്‍ സയന്‍സ് (മാര്‍ച്ച് 19)
14. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, പ്ലസ്ടുതലം മുഖ്യപരീക്ഷ (മാര്‍ച്ച് 21)
15. കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലര്‍ക്ക്, പ്ലസ്ടുതലം മുഖ്യപരീക്ഷ (മാര്‍ച്ച് 22)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.