എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണം നടപ്പിലാക്കണം: സീറോ മലബാർ ലെയ്റ്റി അസ്സോസിയേഷൻ

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണം നടപ്പിലാക്കണം: സീറോ മലബാർ ലെയ്റ്റി അസ്സോസിയേഷൻ

കൊച്ചി: സീറോ മലബാർ സഭയിലെ മുപ്പത്തിനാലു രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുർബാനയർപ്പണം എറണാകുളം – അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്ന് സീറോ മലബാർ ലെയ്റ്റി അസ്സോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും മെത്രാപ്പോലീത്തൻ വികാരി മാർ ആൻറണി കരിയിലിനും നിവേദനം നൽകുമെന്ന് പ്രസിഡൻ്റ് സി.എ.ജോർജ് കുര്യൻ പാറയ്ക്കൽ അറിയിച്ചു.

അങ്കമാലി മേഖലയിലെ വിവിധ ഫൊറോനകളിലെ പ്രതിനിധികൾ പങ്കെടുത്ത യോത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. സീറോ മലബാർ സഭയിൽ എറണാകുളം – അങ്കമാലി അതിരൂപത ഒറ്റപ്പെട്ടു പോകുന്നതിൻ്റെ ആകുലത യോഗം പങ്കുവെച്ചു. വൈസ് പ്രസിഡൻ്റ്മാരായ എം.കെ.തോമസ്, ജോസ് മണവാളൻ, ജോയ് മൂഞ്ഞേലി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി പ്രൊഫ.ജിബി വർഗ്ഗീസ് നയരേഖ അവതരിപ്പിച്ചു. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമെന്ന ആപ്തവാക്യത്തിലൂന്നിയുള്ള കർമ്മ പദ്ധതികളും യോഗം ചർച്ച ചെയ്തു. ട്രഷറർ വർഗ്ഗീസ് പറവെട്ടി, ജോയിൻ്റ് സെക്രട്ടറി മാർട്ടിൻ എം.പി, ഓർഗനൈസർമാരായ ഡാൻ്റി ജോസ് കാച്ചപ്പള്ളി, ഷൈനി പാപ്പച്ചൻ, ലിജോയ് പോൾ, മാർട്ടിൻ പുളിക്കൽ, ജോജി വർഗ്ഗീസ് യൂത്ത് കോർഡിനേറ്റർമാരായ സിജു മാളിയേക്കൽ, സിനോ കോട്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

വൈദികരുടെ പ്രവർത്തനങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ഏകീകൃത ബലിയർപ്പണത്തിൽ വിഘടിച്ച് നിൽക്കുന്നവരോട് മാർപാപ്പയോടും സഭ പിതാക്കന്മാരോടും, ആഗോള സീറോ മലബാർ സഭയോടും ചേർന്ന് നിൽക്കേണ്ടതിൻ്റെ ആവശ്യകതയേക്കുറിച്ച് വിശ്വാസികളിൽ ബോധവൽക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.