പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം

 പത്ത് മുതല്‍  പന്ത്രണ്ട് വരെ ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴിന് ആരംഭിക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇതുവരെയും ഉച്ച സമയം വരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിലാണ് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 21 മുതല്‍ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14 ന് ആണ് ഓഫ്‌ലൈന്‍ അധ്യയനം ആരംഭിക്കുന്നത്. ഇതും രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.