വളര്‍ത്തു മൃഗങ്ങളും ഉടമയും തമ്മിലുള്ള സ്‌നേഹാര്‍ദ്ര ബന്ധത്തിന്റെ പല ഉദാഹരണങ്ങളും നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചില കഥകളിലും സിനിമകളിലും ഒക്കെ വലിയ അപകടങ്ങളില്‍ നിന്നും ഉടമകളെ രക്ഷിക്കുന്ന വളര്‍ത്തു പക്ഷികളേയും മൃഗങ്ങളേയും ഒക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സിനിമാ കഥകളെ പോലും വെല്ലുന്ന ഒരു സംഭവവും അടുത്തിടെ അരങ്ങേറി.
ഒരു വീട്ടില്‍ തീ പിടിച്ചപ്പോള്‍ ആ വീട്ടിലെ ഉടമയ്ക്ക് രക്ഷയായത് അദ്ദേഹത്തിന്റെ വളര്‍ത്തു പക്ഷിയാണ്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലാണ് ഈ സംഭവം നടന്നത്. ആന്റണ്‍ എന്‍ഗ്വെയിന്‍ എന്നയാള്‍ക്കാണ് വളര്‍ത്തു പക്ഷിയായ തത്ത രക്ഷകനായത്. ഏറെ സ്‌നേഹത്തോടെ ഓമനിച്ചു വളര്‍ത്തുന്ന തത്തയ്‌ക്കൊപ്പമാണ് മധ്യ വയസ്‌കനായ ആന്റണ്‍ എന്‍ഗ്വെയിന്റെ താമസം.
ഒരു ദിവസം രാത്രി പതിവു പോലെ ഉറക്കത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ പതിവില്ലാതെ തന്റെ അരികിലെത്തി തുടര്‍ച്ചയായി തത്ത ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ചു. എറിക് എന്നാണ് തത്തയുടെ പേര്. ഉറക്കത്തിലായിരുന്ന ആന്റണ്‍ എന്‍ഗ്വെയിന്‍ തത്തയുടെ ബഹളം കേട്ട് ഉറക്കമുണര്‍ന്നു. ചുറ്റും നോക്കിയപ്പോള്‍ വീടിനകത്ത് പുക വന്ന് നിറയുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും അദ്ദേഹത്തിന് പെട്ടെന്ന് സാധിച്ചില്ല.
വീട്ടില്‍ തീ പടരുകയാണെന്ന് അറിഞ്ഞ അദ്ദേഹം ഉടനെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു. ശേഷം അത്യാവശ്യം വേണ്ട സാധനങ്ങളും എടുത്ത് തത്തയേയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങി. എറിക് എന്ന തത്തയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ആന്റണ്‍ എന്‍ഗ്വെയിന് അപകടം ഒന്നും സംഭവിക്കാതെ രക്ഷപെടാന്‍ സാധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.