തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിൽ എത്തിയാണ് കൂടിക്കാഴ്ച. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അടക്കം ഗവർണറുടെ പരിഗണനയിലിരിക്കെയായിരുന്നു കൂടിക്കാഴ്ച. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. മുഖ്യമന്ത്രി വരാൻ കാത്തിരിക്കുന്നു എന്നായിരുന്നു പുറത്തു വന്നിരുന്ന വിവരങ്ങൾ. കൂടിക്കാഴ്ചയിൽ ഓർഡിനൻസിലെ സർക്കാർ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചതായാണ് വിവരം.
ലോകായുക്ത നിയമഭേദഗതി മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണർക്ക് അയച്ചിരുന്നു. ഇതുവരെ ഗവർണർ ഇതിൽ ഒരു തീരുമാനം എടുത്തിരുന്നില്ല. മുഖ്യമന്ത്രി വിദേശയാത്രയിൽ ആയതിനാൽ തിരിച്ച് വന്നതിനുശേഷം തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് വിവരം. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയിരുന്നു. തുടർന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തുകയായിരുന്നു.
ലോകായുക്താ നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്ക് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. ഇതിന്റെ നിയമസാധ്യത അടക്കമുള്ള മറ്റു കാര്യങ്ങൾ ഗവർണർ നിയമോപദേശം തേടാനുള്ള സാധ്യത ഉണ്ടായിരുന്നു എന്ന് രാജ്ഭവൻ വൃത്തങ്ങൾ വിശദീകരിച്ചിരുന്നു. ഗവർണർ നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ഓർഡിനൻസിൽ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.