ഡൽഹി : ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും തനിക്ക് ജനപ്രീതിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിലാണ് മോദി വീണ്ടും ഒന്നാമതെത്തിയത്.
13 ലോകനേതാക്കളുടെ പട്ടികയിൽ 72 ശതമാനം പിന്തുണ നേടിയാണ് മോദി ഒന്നാമതെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ പ്രമുഖരായ നിരവധി ലോകനേതാക്കളെ പിന്നിലാക്കിയാണ് മോദിയുടെ നേട്ടം.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 41% റേറ്റിംഗുമായി ആറാം സ്ഥാനത്തും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ 41% എട്ടാം സ്ഥാനത്തും, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ഒമ്പതാം റാങ്കിലുമാണ്.
മെക്സിക്കോ പ്രസിഡന്റ് ഒബ്രഡോർ 64% ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി 57% ഫ്യൂമിയോ കിഷിദ 47% ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് 42% എന്നിങ്ങനെയാണ് മറ്റ് നേതാക്കളുടെ റേറ്റിംഗ്. മൊത്തം നാല് ലോക നേതാക്കൾക്ക് 41 ശതമാനം അംഗീകാര റേറ്റിംഗ് ഉണ്ട് – യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലോക നേതാക്കളുടെ അംഗീകാര റേറ്റിംഗുകൾ പതിവായി ട്രാക്കു ചെയ്യുന്ന ഏജൻസിയാണ് ‘മോർണിംഗ് കൺസൾട്ട്’. ഓരോ രാജ്യങ്ങളിലെയും മുതിർന്ന പൗരന്മാരിലാണ് സർവേ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.