ഷില്ലോങ്: മേഘാലയയിലെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി 17 കാരന്‍. സംസ്ഥാനത്തെ ഭരണകക്ഷിയായ എന്‍.പി.പിയുടെ ഓഫീസില്‍ സ്ഫോടക വസ്തു സ്ഥാപിക്കുന്നതില്‍ താന്‍ പങ്കാളിയായിരുന്നുവെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
ബസാറില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ജനുവരി 30 ന് അറസ്റ്റ് ചെയ്ത കുട്ടിയുടെ വീട്ടില്‍ നിന്ന് ബോംബുകളും ഐഇഡികളും കണ്ടെടുത്തതായി മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മെന്‍ റിംബുയി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്ന സംഘത്തിലെ പ്രധാനിയാണ് 17കാരന്‍. സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുകയുമായിരുന്നു.
ഷില്ലോങ്ങിലെ ഐ.ഇ.ഡി സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 17 കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നിരവധി സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുകയും ചിലതെല്ലാം നടപ്പിലാക്കുകയും ചെയ്തതായും കൗമാരക്കാരന്‍ സമ്മതിച്ചത്രേ. മറ്റ് രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അന്വേഷണ ഏജന്‍സികള്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും കൂടുതല്‍ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.