കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. വിധിയില്‍ തനിക്ക് ദു:ഖവും സന്തോഷവുമില്ല. പക്ഷേ, ശക്തനായ പ്രതി പുറത്തു നില്‍ക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍കൂര്‍ ജാമ്യത്തിന് നടപടിക്രമം വഴി സാവകാശം നല്‍കിയത് പ്രതിക്ക് ഗുണമായെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതാണ് കീഴ്വഴക്കം. അങ്ങനെ ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയതിന് താന്‍ സാക്ഷിയാണെന്നായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.
ജസ്റ്റിസ് പി ഗോപിനാഥ് ആണ് ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം, അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.