തിമിംഗലത്തിന്റെ വാല്‍ പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷകനായി; ആ ചിത്രം വൈറലായപ്പോള്‍

തിമിംഗലത്തിന്റെ വാല്‍ പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷകനായി; ആ ചിത്രം വൈറലായപ്പോള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പലരുടേയും ഫേസ്ബുക്ക് പ്രൊഫൈലുകളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും എല്ലാം ഇടം പിടിച്ച ഒരു ചിത്രമുണ്ട്. ഒരു പ്രതിമ തിമിംഗലത്തിന്റെ വാലില്‍ തങ്ങി നില്‍ക്കുന്ന ട്രെയിനിന്റെ ചിത്രം. സംഭവം നടന്നിട്ട് ദിവസങ്ങളായി. അതായത് കൃത്യമായി പറഞ്ഞാല്‍ നവംബറിന്റെ തുടക്കത്തിലായിരുന്നു സംഭവം. എന്നാല്‍ ചിത്രം വൈറലായതോടെ നിരവധിപ്പേരാണ് ഈ സ്ഥലത്ത് തിമിംഗലത്തിന്റെ വാല്‍ ശില്പത്തില്‍ കുടുങ്ങി കിടക്കുന്ന ട്രെയിനിന്റെ കാഴ്ച കാണാന്‍ എത്തുന്നത്.

നെതര്‍ലന്‍ഡിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. നെതര്‍ലന്‍ഡിലെ സ്പിജ്‌കെനിസ്സയിലുള്ള ഡി ആക്കേഴ്‌സ് മെട്രോ സ്‌റ്റേഷനില്‍ രണ്ട് വലിയ തിമിംഗല വാല്‍ ശില്പങ്ങളുണ്ട്. ഈ ശില്പങ്ങള്‍ ഒരിക്കല്‍ പോലും വലിയൊരു അപകടത്തില്‍ നിന്നും ട്രെയിനെ രക്ഷിക്കുമെന്ന് ആരും കരുതിയില്ല. എന്തിനേറെ പറയുന്നു അതിന്റെ നിര്‍മാതാവ് പോലും കരുതിയില്ല. ആര്‍ക്കിടെക്ടായ മാര്‍ട്ടന്‍ സ്ട്രുജ്‌സ് ആണ് ഈ മനോഹരമായ ശില്‍പത്തിന്റെ നിര്‍മാണത്തിന് പിന്നില്‍.


കഴിഞ്ഞ ദിവസം ഇതിലേ വന്ന മെട്രോ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് തിമിംഗല വാല്‍ ശില്‍പത്തില്‍ ട്രെയിന്‍ തങ്ങി നിന്നു. ഡ്രൈവറല്ലാതെ മറ്റ് യാത്രക്കാര്‍ ട്രെയിനില്‍ ഇല്ലാതിരുന്നതും രക്ഷയായി. അപകടം നടന്ന ഉടനെ ഡ്രൈവറെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ ജീവനും അപകടം സംഭവിച്ചില്ല.

ട്രാക്കിന് താഴെ വലിയ കനാല്‍ ആണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് അപകടത്തില്‍ പെട്ട ട്രെയിന്റെ ഭാഗങ്ങള്‍ മാറ്റാനും സാധിക്കില്ല. തിമിംഗലത്തിന്റെ വാലില്‍ കുടുങ്ങിയ ട്രെയിന്‍ കാണാന്‍ നിരവധിപ്പേരാണ് എത്തുന്നത്. കാണാനെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.