'അത് ഇരയായവര്‍ക്ക് ഉണ്ടാകുന്ന പക'; ശിവശങ്കറിന്റെ പുസ്തകത്തിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ചിറ്റ്

'അത് ഇരയായവര്‍ക്ക് ഉണ്ടാകുന്ന പക'; ശിവശങ്കറിന്റെ പുസ്തകത്തിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എഴുതിയ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുസ്തകം എഴുതാന്‍ ഇടയായതിനെ കുറിച്ച് ശിവശങ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകത്തില്‍ ചില കാര്യങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിലൊന്ന് മാധ്യമങ്ങളുടെ ഇടപെടലിനെ കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജന്‍സികളുടെ നിലപാടിനെ കുറിച്ചാണ്. സ്വാഭാവികമായും ആ വിമര്‍ശനത്തിന് ഇരയായവര്‍ക്ക്് ഉണ്ടാകുന്ന ഒരുതരം പ്രത്യേക പക ഉയര്‍ന്നു വരും. അത് അതേരീതിയില്‍ വന്നു എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞത്. അത് തന്നെയാണ് തനിക്കും പറയാനുള്ളത് - മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

'നിങ്ങള്‍ക്കുണ്ടാകുന്ന വിഷമം എനിക്ക് മനസിലാകും. നിങ്ങളെക്കുറിച്ചല്ലേ അതില്‍ അധികവും പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ അനുഭവിച്ച ഒരാള്‍ തുറന്നു പറയുമ്പോള്‍ നിങ്ങള്‍ക്കതിന്റെ രോഷമുണ്ടാകും. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്കിനിയും ചിന്തിക്കാന്‍ കഴിയണം.'-മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു.

അയാളുടെ അനുഭവങ്ങളാണ് അയാള്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പുസ്തകം എഴുതാമോ ഇല്ലയോ എന്ന് സാങ്കേതിക കാര്യമാണ്. അത് സര്‍ക്കാര്‍ പരിശോധിക്കും. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ളത് അവര്‍ തമമ്മിലുള്ള കാര്യമാണ്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.