ജന്‍ ധന്‍ അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം: മോഡിക്ക് നന്ദി പറഞ്ഞ് കത്തയച്ച് കര്‍ഷകന്‍; ആറ് മാസത്തിനുശേഷം ബാങ്കിന്റെ തിരിച്ചടവ് നോട്ടീസ്

ജന്‍ ധന്‍ അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം: മോഡിക്ക് നന്ദി പറഞ്ഞ് കത്തയച്ച് കര്‍ഷകന്‍; ആറ് മാസത്തിനുശേഷം ബാങ്കിന്റെ തിരിച്ചടവ് നോട്ടീസ്

മുംബൈ: അബദ്ധത്തില്‍ അക്കൗണ്ടിലേക്ക് പണമെത്തിയ സംഭവങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിയത് ലക്ഷങ്ങളാണ്. 2021 ഓഗസ്റ്റിലായിരുന്നു മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ പൈതാന്‍ താലൂക്ക് സ്വദേശി ജ്ഞാനേശ്വര്‍ ഓട്ടെയുടെ ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടില്‍ പണമെത്തിയത്.

പതിനഞ്ച് ലക്ഷം രൂപയാണ് ജന്‍ ധന്‍ അക്കൗണ്ടിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണെന്നാണ് അദ്ദേഹം കരുതിയത്. തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കര്‍ഷകന്‍ കത്തെഴുതുകയും ചെയ്തു. വീടുപണിക്കായി ഒന്‍പത് ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് എടുക്കുകയും ചെയ്തു.

എന്നാല്‍ ആറു മാസത്തിനു ശേഷം അബദ്ധത്തില്‍ അക്കൗണ്ടില്‍ വലിയ തുക നിക്ഷേപിച്ചുവെന്നും തിരിച്ചടക്കണമെന്നും കാണിച്ച് ബാങ്ക് നോട്ടീസ് നല്‍കുകയായിരുന്നു. വികസന ആവശ്യങ്ങള്‍ക്കായി പിംപാല്‍വാഡി ഗ്രാമ പഞ്ചായത്തിലേക്ക് വന്ന പണമാണ് ഓട്ടെയുടെ അക്കൗണ്ടിലെത്തിയതെന്ന് ബാങ്ക് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.