ലഖിംപൂര്‍ഖേരി കേസ്: അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖിംപൂര്‍ഖേരി കേസ്: അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം

അലഹബാദ്: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊല പ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട പോളിംങ് നടക്കുന്ന ദിവസം തന്നെ ജാമ്യം കിട്ടിയെന്നൊരു പ്രത്യേകതയുമുണ്ട്. ആശിഷിനെ മുഖ്യ പ്രതിയാക്കി വിചാരണ കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ആശിഷ് ഹൈക്കോടതിയെ സമീപിച്ചത്.

വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. 2021 ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപുര്‍ ഖേരി ആക്രമണം നടന്നത്. നാല് കര്‍ഷകരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകരുമാണ് അന്ന് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.