സ്വപ്നയുടെ ശമ്പളം തിരിച്ചു വേണം: പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി

 സ്വപ്നയുടെ ശമ്പളം തിരിച്ചു വേണം: പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി

തിരുവനന്തപുരം: സ്വപ്ന സുരേഷിന് സ്പെയ്സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി. വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

നഷ്ടം സംഭവിച്ച തുക തിരിച്ചു നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ശിവശങ്കര്‍, കെഎസ്ടിഐഎല്‍ മുന്‍ എം ഡി ജയശങ്കര്‍ പ്രസാദ്, പ്രൈസ് വാട്ടര്‍ കൂപ്പര്‍ എന്നിവരില്‍ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധന പരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ. ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാര്‍ക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്.

കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. ധനകാര്യ വകുപ്പിന്റെ ശുപാര്‍ശയില്‍ ഒരു വര്‍ഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.