അല്പം ശ്രദ്ധിച്ചാല്‍ കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍ പരിഹരിക്കാം

അല്പം ശ്രദ്ധിച്ചാല്‍ കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍ പരിഹരിക്കാം

കോവിഡ് വന്ന് ഭേദമായാല്‍ പോലും ദീര്‍ഘകാലത്തേക്ക് കോവിഡ് അനുബന്ധ പ്രശ്നങ്ങള്‍ നമ്മെ വിട്ട് പിരിയില്ല. പ്രധാനമായും തളര്‍ച്ച, കാര്യങ്ങളിലെ അവ്യക്തത, ചുമ തുടങ്ങിയവ പോലുള്ള പ്രശ്നങ്ങളാണ് 'ലോംഗ് കോവിഡ്' ആയി വരുന്നത്. ഇതിനൊപ്പം തന്നെ പലരും നേരിടുന്ന മറ്റൊരു പ്രശ്നമാണ് മുടി കൊഴിച്ചില്‍.

മുടി കൊഴിച്ചില്‍ നേരിടുന്ന ധാരാളം പേര്‍ ഇതിനുള്ള പരിഹാരങ്ങള്‍ തേടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഇത്തരത്തിലുള്ള പോസ്റ്റുകളും കാണാം. കോവിഡ് അനുബന്ധ മുടി കൊഴിച്ചിലിനും ചര്‍മ്മപ്രശ്നങ്ങള്‍ക്കുമുള്ള ചില പരിഹാരങ്ങള്‍ ഇതാ..

കോവിഡിന് ശേഷം ചര്‍മ്മം 'ഡ്രൈ' ആകുന്നത് പലരും പരാതിപ്പെടുന്നൊരു പ്രശ്നമാണ്. ഇതൊഴിവാക്കാന്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കണമെന്നും വെള്ളം അടക്കമുള്ള പാനീയങ്ങള്‍ കാര്യമായി കഴിക്കണമെന്നും ഡോക്ടര്‍ പറയുന്നു. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ഇലക്ട്രോലൈറ്റ്സ് നഷ്ടം പരിഹരിക്കന്നതിനും വെള്ളവും പാനീയങ്ങളും നിര്‍ബന്ധമാണ്.

കോവിഡ് അനുബന്ധമായി മുടി കൊഴിയുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്. പലരും ഇക്കാര്യത്തില്‍ അധികമായി ഉത്കണ്ഠപ്പെടുന്നത് കാണാം. എന്നാല്‍ പതിയെ ഡയറ്റിലൂടെയും ജീവിത രീതികളിലൂടെയും ഈ പ്രശ്നം അതിജീവിക്കാം.

പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം, വൈറ്റമിന്‍ (എ,ബി,സി,ഡി,ഇ) കാത്സ്യം,സിങ്ക്, അയണ്‍, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണവും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇത് മുടി കൊഴിച്ചിലും ചര്‍മ്മ പ്രശ്നങ്ങളും തടയാന്‍ ഒരു പോലെ സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.