ബീജിങ്: ലിത്വാനിയയില്‍ നിന്ന് ബീഫും പാലും ബിയറും വാങ്ങുന്നത് നിര്‍ത്തി ചൈന. ബാള്‍ടിക് രാജ്യം തയ് വാനുമായി ബന്ധം ശക്തമാക്കിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് നടപടി. ലിത്വാനയില്‍ നിന്ന് ഇവ വാങ്ങുന്നതിനുള്ള ഇറക്കുമതി രേഖകള്‍ സ്വീകരിക്കുന്നത് ചൈനയിലെ കസ്റ്റംസ് ജനറല്‍ അഡ്മനിസ്ട്രേഷന്‍ നിര്‍ത്തിവച്ചു. രേഖകളില്‍ നേരത്തെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു എന്നാണ് വിശദീകരണം.വിഷയത്തില്‍ ലിത്വാനിയ ലോക വ്യാപാര സംഘടനയ്ക്കു പരാതി നല്‍കി.
ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിസില്‍ തായ് വാന്‍ എംബസി തുറന്നതിനു തൊട്ടുപിന്നാലെയാണ് ചൈനയുടെ നടപടി.ഇതേപ്പറ്റി ഒരു അറിയിപ്പും ചൈന നല്‍കിയിട്ടില്ലെന്ന് ലിത്വാന ഫുഡ് ആന്‍ഡ് വെറ്ററിനെറി സര്‍വ്വീസ് അറിയിച്ചു. ചൈനീസ് അതോറിറ്റി 2020 ലാണ് ഇതുസംബന്ധിച്ച് ഓഡിറ്റ് നടത്തിയത്. ഏതെങ്കിലും തരത്തിലുള്ള പരാതി ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം വരെ ഇറക്കുമതി അനായാസം നടന്നതായും ലിത്വാനിയ ഏജന്‍സി പറഞ്ഞു.
ചൈനയിലെയും തായ് വാനിലെയും വിദേശ മന്ത്രാലയങ്ങള്‍ ഇതേപ്പറ്റിയുള്ള അഭിപ്രായ അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചില്ലെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 'ചൈനീസ് തായ് പേയ'്ക്ക് പകരമായി തായ് വാന്‍ എന്ന പേരാണ് ലിത്വാനിയ ഏംബസിക്ക് നല്‍കിയതെന്നത് ചൈനയുടെ വലിയ പ്രതിഷേധത്തിന് കാരണമായി. കഴിഞ്ഞ നവംബറിലാണ് എംബസി തുറന്നത്. ഇതിനുശേഷം ചൈന - ലിത്വാനിയ നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടായി. തയ് വാന്‍ സ്വതന്ത്ര ജനാധിപത്യ രാജ്യമാണെങ്കിലും ചൈനയുടെ ഭാഗമായാണ് ബീജിങ് കണക്കാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.