ദുബായ്: ടാറ്റ ഗ്രൂപ്പ് എയർ ലൈനുകളായ എയർ ഇന്ത്യയും എയർ ഏഷ്യയും കരാറില്‍ ഒപ്പുവച്ചു. വിമാനങ്ങള്‍ തടസ്സപ്പെട്ടാല്‍ പരസ്പരം യാത്രക്കാരെ കൊണ്ടുപോകാന്‍ പ്രാപ്തമാക്കുന്ന കരാറിലാണ് ഇരു വിമാന കമ്പനികളും ഒപ്പുവച്ചത്. രണ്ട് വർഷത്തേക്കാണ് നിലവില്‍ കരാർ. യാത്രാക്കാർക്ക് കൂടി ഗുണകരമാകുമെന്നുളളതാണ് ഈ കരാറിന്റെ ഏറ്റവും വലിയ സവിശേഷത. വിമാന സേവനത്തിന് തടസ്സങ്ങള്‍ നേരിട്ടാല്‍ ബദല്‍ മാർഗമുണ്ടാകും.
ഇന്റർലൈൻ പരിഗണനകള്‍ ഓണ്‍ റെഗുലർ ഓപ്പറേഷന്‍സ് കരാർ പ്രകാരം എയർലൈന്‍ സ്വീകരിക്കുന്നത് സീറ്റുകളുടെ ലഭ്യത അനുസരിച്ചുളള എയർപോർട്ട് മാനേജരുടെ തീരുമാനമായിരിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവ തമ്മില്‍ വരും ദിവസങ്ങളില്‍ വലിയ സഹകരണമുണ്ടാകുമെന്ന സൂചനയും മാധ്യമ റിപ്പോർട്ടുകള്‍ നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.