തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ് നല്‍കാനുള്ളത് ആറ് കോടി രൂപ. കോവിഡ് കാലത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ദുരിതത്തിലായത്. കടം വാങ്ങിയാണ് പലരും കൃഷി ചെയ്തത്. ഒരു ലക്ഷം മുതല്‍ 12 ലക്ഷം വരെ രൂപ കുടിശിക നല്‍കാനുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ഹോര്‍ട്ടികോര്‍പ് അധികൃതര്‍ പണം നല്‍കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും പരാതി നല്‍കിയിട്ടും അവഗണിച്ചെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
മൊത്ത വിപണിയില്‍ കര്‍ഷകര്‍ എത്തിക്കുന്ന പച്ചക്കറികള്‍ അടിസ്ഥാന വിലയനുസരിച്ച് ലേലം വിളിക്കുകയാണ് പതിവ്. പച്ചക്കറി കച്ചവടക്കാര്‍ ലേലം ഉറപ്പിച്ച് സാധനങ്ങള്‍ എടുത്ത ശേഷം കര്‍ഷകര്‍ക്ക് അപ്പോള്‍ തന്നെ പണം നല്‍കും. ലേല ശേഷം ബാക്കി വരുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പാണ് ഏറ്റെടുക്കുക. എല്ലാ ജില്ലകളില്‍ നിന്നും സംഭരിച്ച വകയിലാണ് ആറ് കോടി കുടിശിക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.