ഉത്തരാഖണ്ഡും ഗോവയും നാളെ ബൂത്തിലേക്ക്; യുപിയില്‍ രണ്ടാം ഘട്ടം

 ഉത്തരാഖണ്ഡും ഗോവയും നാളെ ബൂത്തിലേക്ക്; യുപിയില്‍ രണ്ടാം ഘട്ടം

ലക്‌നൗ: തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ നാളെ വിധിയെഴുതും. ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പും നാളെയാണ്. യുപിയില്‍ ഒന്‍പത് ജില്ലകളിലെ 55 സീറ്റുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ച ഇവിടെ ഇന്ന് നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്.

ബിജെപി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സംസ്ഥാനങ്ങളാണ് ഗോവയും ഉത്തരാഖണ്ഡും. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരിനാണ് ബിജെപി വോട്ടു ചോദിക്കുന്നത്. എന്നാല്‍ വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മിയും വോട്ട് ചോദിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആം ആദ്മി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖ നേതാക്കളായിരുന്നു മൂന്നിടത്തും പ്രചാരണം നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.