കെ റെയില്‍: പ്രകൃതിയോട് ഇണങ്ങിയ വികസനം വേണമെന്ന് മാര്‍ത്തോമാ സഭ

കെ റെയില്‍: പ്രകൃതിയോട് ഇണങ്ങിയ വികസനം വേണമെന്ന് മാര്‍ത്തോമാ സഭ

മാരാമണ്‍ കണ്‍വെന്‍ഷന് തുടക്കമായി.

പത്തനംതിട്ട: പ്രകൃതിയോട് ഇണങ്ങി വേണം വികസനമെന്നും കെ റെയില്‍ നടപ്പിലാക്കുമ്പോള്‍ ഇതൊക്കെ പരിഗണനയില്‍ വരണമെന്നും യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപൊലീത്ത. 127 മത് മാരാമണ്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപരന്റെ വിശപ്പിന്റെ ശമനം സഭയുടെ അന്വേഷണത്തിലൂടെ പരിഹരിക്കണമെന്ന് മാര്‍ത്തോമാ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപൊലീത്ത പറഞ്ഞു. ദാരിദ്ര്യവും വിശപ്പും ഇന്നും രാജ്യത്തിന്റെ യാഥാര്‍ഥ്യമാണ്. അട്ടപ്പാടിയിലെ ശിശു മരണം ഇതിന് ഉദാഹരണമാണ്. പമ്പ മണപ്പുറത്ത് നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശപ്പ് മാറാത്ത സമൂഹം സഭയുടെ ദൗത്യത്തിന് വെല്ലുവിളിയാണ്. വിശപ്പിന്റെ വിളിയെ തിരിച്ചറിഞ്ഞ് വിഭവങ്ങള്‍ പങ്കുവെക്കുന്നവരായി സഭ മാറണമെന്നും തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപൊലീത്ത പറഞ്ഞു. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന കണ്‍വെന്‍ഷനില്‍ 1500 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്.

മെത്രാപൊലീത്തമാര്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ വീണ ജോര്‍ജ്, ആന്റണി രാജു, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.