ഐ.പി.എസുകാരില്‍ അഴിമതിക്കാരുണ്ട്; പോലീസിന്റെ പെരുമാറ്റം മോശമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി

ഐ.പി.എസുകാരില്‍ അഴിമതിക്കാരുണ്ട്; പോലീസിന്റെ പെരുമാറ്റം മോശമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി

ന്യൂഡൽഹി: ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ അഴിമതി വർധിക്കുന്നുവെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട്. പോലീസ് സേനയിൽ അഴിമതി അനുവദിക്കാനാകില്ലെന്നും ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യേക ബോധവത്കരണവും കടുത്ത ശിക്ഷാനടപടികളും നൽകണമെന്ന് കമ്മറ്റി വ്യക്തമാക്കി.

ഐ.പി.എസ്. പരിശീലനം നൽകുന്ന ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ ദേശീയ പോലീസ് അക്കാദമിയിലെ അധ്യാപകർ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിശ്ചിത ഇടവേളകളിൽ വിലയിരുത്തണമെന്നും ആനന്ദ് ശർമ എം.പി. അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു.

പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് വ്യാപക പരാതികളാണ് സാധാരണക്കാർക്കിടയിലുള്ളത്. മാറ്റേണ്ടത് അത്യാവശ്യമാണ്. പൊതുജനങ്ങളുമായി ഇടപെടുന്നുതുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികൾ പോലീസ് അക്കാദമികളിലെ കോഴ്സുകളിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവിശ്യപെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.