ലക്നൗ: രാഹുല്‍ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സഹോദരന് വേണ്ടി സ്വന്തം ജീവന്‍ ത്യജിക്കാനും തയ്യാറാണെന്നായിരുന്നു ആരോപണത്തോട് പ്രിയങ്കയുടെ പ്രതികരണം. രാഹുലും പ്രിയങ്കയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആരോപണം ഉന്നയിച്ചത്. തര്‍ക്കം യോഗിയുടെ മനസില്‍ മാത്രമാണ് ഉള്ളതെന്ന് പ്രിയങ്ക പ്രതികരിച്ചു.
യോഗിയും പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാവാം തന്നെയും രാഹുലിനെയും കുറ്റം പറയുന്നത്. സഹോദരന് വേണ്ടി ജീവന്‍ വെടിയാന്‍ താന്‍ ഒരുക്കമാണ്. രാഹുലും എനിക്ക് വേണ്ടി മരിക്കാന്‍ തയ്യാറാണ് ആരോപണങ്ങള്‍ക്ക് മറുപടിയായി പ്രിയങ്ക വ്യക്തമാക്കി.
കോണ്‍ഗ്രസിനെ തളര്‍ത്താന്‍ രാഹുലും പ്രിയങ്കയും മാത്രം മതിയെന്ന് കഴിഞ്ഞ ദിവസം യോഗി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. 'കോണ്‍ഗ്രസിന് ഇന്ത്യയില്‍ നാമമാത്ര സാന്നിധ്യമാണ് ഉള്ളത്. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിനെ തുലയ്ക്കും. കോണ്‍ഗ്രസിനെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടത്' എന്നായിരുന്നു ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ യോഗിയുടെ പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.