നടിയെ ആക്രമിച്ച കേസ്: വീഡിയോ ദൃശ്യം ചോര്‍ന്നെന്ന പരാതിയില്‍ ഹൈക്കോടതിയുടെ അന്വേഷണം

നടിയെ ആക്രമിച്ച കേസ്: വീഡിയോ ദൃശ്യം ചോര്‍ന്നെന്ന പരാതിയില്‍ ഹൈക്കോടതിയുടെ അന്വേഷണം

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിചാരണ കോടതിയില്‍ നിന്നു ചോര്‍ന്നെന്ന പരാതിയില്‍ ഹൈക്കോടതി അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് റജിസ്ട്രാറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഹൈക്കോടതി വിജിലന്‍സ് വിഭാഗം ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല. രണ്ടു ദിവസം മുന്‍പാണ് ഇക്കാര്യത്തില്‍ ഉത്തരവിറങ്ങിയത്.

ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ചീഫ് ജസ്റ്റിസുമാര്‍ എന്നിവര്‍ക്കു നടി പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ വിദേശത്തുള്ളവര്‍ ഉള്‍പ്പെടെ പലരുടെയും കൈവശമുണ്ടെന്നും നടി ആരോപിക്കുന്നു.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍വച്ചു ദൃശ്യങ്ങള്‍ ചോര്‍ന്നതായി സംസ്ഥാന ഫൊറന്‍സിക് വിഭാഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2019 ഡിസംബര്‍ 20ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായി കോടതിയിലും സ്ഥിരീകരണമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.