കട്ടപ്പുറത്തായ കെഎസ്ആർടിസി ബസുകള്‍ ഇനി വിനോദസഞ്ചാരികളുടെ എ.സി സ്ലീപ്പറുകൾ

കട്ടപ്പുറത്തായ കെഎസ്ആർടിസി  ബസുകള്‍ ഇനി വിനോദസഞ്ചാരികളുടെ എ.സി സ്ലീപ്പറുകൾ

തിരുവനന്തപുരം: 'ബജറ്റ് ടൂറിസം സെല്ലി'ന്റെ നേതൃത്വത്തിൽ, കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസുകൾ വിനോദ സഞ്ചാരികൾക്ക് കിടന്നുറങ്ങാനുള്ള എ.സി സ്ലീപ്പറുകളാക്കി മാറ്റുന്നു. ഒരുപാട് ഓടി ആയുസ് തീർന്ന ബസുകളാണ് ഇത്തരത്തിൽ പ്രയോജനപ്പെടുത്തുന്നത്.

ഒരു ബസിൽ 16 പേർക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണുണ്ടാക്കുക. ഇത്തരത്തിൽ 116 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യം മൂന്നാറിൽ ഒരുക്കിയിട്ടുണ്ട്. സുൽത്താൻബത്തേരി കെ.എസ്.ആർ.ടി.സി സ്റ്റേഷനോടനുബന്ധിച്ച് 50 പേർക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഒരാൾക്ക് 100 രൂപയാണ് ചാർജ്. ടോയ്ലറ്റ്-ബാത്ത് റും സൗകര്യം സ്റ്റേഷനിൽത്തന്നെ ഉണ്ടാക്കും. ഇതിനുപുറമെ, വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഉപയോഗപ്പെടുത്തും.

കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കോർത്തിണത്തി, ചുരുങ്ങിയ ചെലവിൽ യാത്രചെയ്യാൻ കഴിയുന്ന സംവിധാനമാണ് 'ബജറ്റ് ടൂറിസം സെൽ'. വിനോദസഞ്ചാരമേഖലയെ സജീവമാക്കുന്നതോടൊപ്പം, കെ.എസ്.ആർ.ടി.സി.യുടെ വരുമാനം വർധിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമാണെന്ന് സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജർ ജേക്കബ് സാം ലോപ്പസും കോ-ഓർഡിനേറ്റർ വി.പ്രശാന്തും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.