പഞ്ചാബ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലയാളികൾ തയ്യാറാക്കിയ ആൽബത്തിന്റെ പ്രകാശനം
ദുബൈ: പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടിക്ക് അഭിവാദ്യം അർപ്പിച്ച് മലയാളികളുടെ സംഗീത ആൽബം. മലയാളി, ഹിന്ദി, പഞ്ചാബ് എന്നീ ഭാഷകളിലാണ് ആൽബം തയാറാക്കിയിരിക്കുന്നത്. ദുബൈ കരാമ പാർക്കിൽ ചേർന്ന സംഗമത്തിൽ ഗാനരചയിതാവും സംഗീത സംവിധായകനുമായ സുബൈർ എം. അലി പഞ്ചാബിലെ സുഖ്ജീന്ദർ സിങ്ങിന് ആൽബം കൈമാറി.
'പഞ്ചാബികൾക്ക് അഭിവാദ്യങ്ങൾ... കേരള മണ്ണിന്റഭിവാദ്യങ്ങൾ' എന്ന് മലയാളത്തിൽ തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ഗാനരചയിതാവും സംഗീത സംവിധായകനുമായ സുബൈർ എം. അലിയാണ്. കാനഡയിലെ ബൽജിന്ദർ സിങ് ഉഭിയും യു.എസിലെ വികാസ് രത്തൻ ഗോയലും ചേർന്നാണ് പഞ്ചാബിയിലേക്ക് വരികൾ മൊഴിമാറ്റം നടത്തിയത്.
കൊച്ചിയിലെ അൻവർ അമൻ ഓർക്സ്ട്രേഷൻ നൽകി. തമിഴ് പിന്നണി ഗായകനും ഹിന്ദി - പഞ്ചാബി കവാലി ഗയകനുമായ സിയാവുൽ ഹഖ് ഗാനം ആലപിച്ചു. ആം ആദ്മി അനുഭാവികളുടെ സ്വതന്ത്ര സോഷ്യൽ മീഡിയ ഹാൻഡിലായ ബ്രൂം സൈബർ ഫോഴ്സ്, ഗൾഫിലെ ആം ആദ്മി അനുഭാവികളുടെ കൂട്ടായ്മകളായ സൗദി അറേബ്യയിലെ ആവാസ്, കുവൈത്തിലെ വൺ ഇന്ത്യ അസോസിയേഷൻ, യു.എ.ഇ, യു.എസ്, കനഡ, യു.കെ, കേരളം എന്നിവിടങ്ങളിലെ അനുഭാവികൾ തുടങ്ങിയവരുടെ ശ്രമഫലമാണ് ഈ ഗാനോപഹാരം.
ബി.എസ്.എഫ് പ്രതിനിധി പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. സിറാജ് മച്ചാട്, സമീർ കാസർകോട്, ഷമീം എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.