രഞ്ജി ട്രോഫിയ്ക്ക് നാളെ തുടക്കം; കേരളത്തിന്റെ ആദ്യ എതിരാളി മേഘാലയ

രഞ്ജി ട്രോഫിയ്ക്ക് നാളെ തുടക്കം; കേരളത്തിന്റെ ആദ്യ എതിരാളി മേഘാലയ

ഗാന്ധിനഗര്‍: രഞ്ജി ട്രോഫി മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. മേഘാലയ ആണ് എലീറ്റ് ഗ്രൂപ്പ് എയില്‍ കേരളത്തിന്റെ ആദ്യ എതിരാളികള്‍. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഗുജറാത്ത്, മധ്യപ്രദേശ് ടീമുകളാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ മറ്റ് എതിരാളികള്‍.

സച്ചിന്‍ ബേബി നായകനാകുന്ന കേരള ടീമില്‍ നാല് പുതുമുഖങ്ങളാണുള്ളത്. വിക്കറ്റ് കീപ്പര്‍ വരുണ്‍ നായനാര്‍, പേസര്‍ ഏദന്‍ ആപ്പിള്‍ ടോം, ഓപ്പണര്‍ അനന്ദ് കൃഷ്ണന്‍, പേസര്‍ ഫാനൂസ് എഫ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ബെംഗ്‌ളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ ടീമിനൊപ്പം ചേരും.
ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തില്‍.

സച്ചിന്‍ ബേബി, എസ്  ശ്രീശാന്ത്, വിഷ്ണു വിനോദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, അനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ്, അക്ഷയ് കെസി, മിഥുന്‍ എസ്, ബേസില്‍ എന്‍പി, നിധീഷ് എംഡി, ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍, ബേസില്‍ തമ്പി, ഫാനൂസ് എഫ്,  വരുണ്‍ നായനാര്‍, വിനൂപ് മനോഹരന്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് കേരള രഞ്ജി ടീം അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.