ഇനി വീട്ടിലിരുന്ന് ജോലി ചെയ്യണ്ട: വർക്ക് ഫ്രം ഹോം നിർത്തലാക്കി ; സ്വകാര്യമേഖലയ്ക്കും ബാധകം

ഇനി വീട്ടിലിരുന്ന് ജോലി ചെയ്യണ്ട: വർക്ക്  ഫ്രം ഹോം നിർത്തലാക്കി ; സ്വകാര്യമേഖലയ്ക്കും ബാധകം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലടക്കം വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് പ്രതീക്ഷിച്ച പോലെ ശക്തമായിരുന്നില്ല. വാക്സിനേഷനില്‍ സംസ്ഥാനം ഉയര്‍ന്ന ശതമാനം കരസ്ഥമാക്കിയതിലൂടെയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചത്.

എന്നാൽ ഇപ്പോള്‍ കോവിഡ് പിടിപെടുന്നവരില്‍ ഭൂരിഭാഗവും ആശുപത്രി വാസം കൂടാതെ തന്നെ രോഗം ഭേദമാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.