ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; എംബസിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; എംബസിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. വിവരങ്ങള്‍ അറിയാനും സഹായത്തിനുമായി എംബസിയില്‍ പ്രത്യേകം കണ്‍ട്രോള്‍റൂം ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

എന്നാല്‍ സംഘര്‍ഷ സാധ്യത കുറയുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഉക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്രെമിയയില്‍ നിന്നും സൈന്യത്തെ പില്‍വലിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. സതേണ്‍ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകള്‍ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി അവരെ നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭാഗിക സൈനിക പിന്‍മാറ്റമുണ്ടായെങ്കിലും ആക്രമണ സാധ്യത യു.എസ് വൃത്തങ്ങള്‍ തള്ളുന്നില്ല. റഷ്യ ഇപ്പോഴും ഉക്രെയ്‌നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നത്. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ബൈഡന്റെ പരാമര്‍ശം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.