തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പെഴ്സനല്‍ സ്റ്റാഫിന്റെ ശമ്പളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധന ഇരുന്നൂറു ശതമാനത്തോളം. 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവിലെ കണക്കാണിത്. പെന്‍ഷനില്‍ വന്ന വര്‍ധന ഇരട്ടിയോളമാണ്.
2013-14 ല്‍ മുഖ്യമന്ത്രിയുടെ പെഴ്സനല്‍ സ്റ്റാഫിന്റെ ശമ്പള ഇനത്തില്‍ 94.15 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2019-20 ല്‍ ഇത് 2.73 കോടിയായി. മറ്റു മന്ത്രിമാരുടെ സ്റ്റാഫിന്റെ ശമ്പളം ഈ കാലയളവില്‍ 26.82 കോടിയില്‍ നിന്ന് 32.06 കോടിയായി ഉയര്‍ന്നു. 25.3 ശതമാനം വര്‍ധന.
പെഴ്സനല്‍ സ്റ്റാഫിലെ രാഷ്ട്രീയ നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നതയിലാണ്. രാഷ്ട്രീയ നിയമനങ്ങള്‍ പുനപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പെഴ്സനല്‍ സ്റ്റാഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനങ്ങള്‍ നടത്തുകയാണ് തുടര്‍ന്നു വരുന്ന രീതി. രണ്ടര വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ട്. അതുകൊണ്ടുതന്നെ രണ്ടര വര്‍ഷത്തിനു ശേഷം പുതിയ ആളുകളെ നിയമിക്കുന്നതും പതിവാണ്.
2019-20 ല്‍ 34.79 കോടിയാണ് പെഴ്സനല്‍ സ്റ്റാഫിന്റെ ശമ്പളവും യാത്രാ ബത്തയുമായി സര്‍ക്കാര്‍ ചെലവാക്കിയത്. പെന്‍ഷന്‍ ഇനത്തില്‍ 7.13 കോടിയും ചെലവാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.