റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ്; 950 ഒഴിവുകള്‍

റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ്; 950 ഒഴിവുകള്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ഓഫിസുകളിലേക്ക് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 950 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കൊച്ചി ഓഫിസുകളിലായി 54 ഒഴിവുകളുണ്ട് (ജനറല്‍ 28, ഇ.ഡബ്ല്യു.എസ് 5, ഒ.ബി.സി 13, എസ്.സി 7, എസ്.ടി ഒന്ന്). ഭിന്നശേഷിക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും സംവരണം ലഭിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതി. പേഴ്‌സനല്‍ കമ്പ്യൂട്ടറില്‍ (പി.സി) വേര്‍ഡ് പ്രൊസസിങ് പരിജ്ഞാനം വേണം.

വിമുക്ത ഭടന്മാര്‍ക്ക് ബിരുദമോ സായുധസേനയുടെ മെട്രിക്കുലേഷന്‍/തത്തുല്യ പരീക്ഷയോ പാസായാല്‍ മതി. ഡിഫന്‍സ് സര്‍വിസില്‍ 15 വര്‍ഷത്തെ സേവനമനുഷ്ഠിച്ചിരിക്കണം. പ്രായപരിധി 1.2.2022-ല്‍ 20-28 വയസ്. 1994 ഫെബ്രുവരി രണ്ടിന് മുമ്പോ 2002 ഫെബ്രുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിന് ംംം.ൃയശ.ീൃഴ.ശില്‍. പരീക്ഷാഫീസ് 450 രൂപ. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് എട്ടിനകം സമര്‍പ്പിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.