പെരുമയോടെ ആദ്യത്തെ അമ്പത്തൊന്നു മാർപാപ്പമാരെ പറ്റി പ്രതിപാദിച്ചു “കേപ്പാമാരിലൂടെ” എന്ന പംക്തി മുന്നോട്ട്

പെരുമയോടെ ആദ്യത്തെ അമ്പത്തൊന്നു മാർപാപ്പമാരെ  പറ്റി പ്രതിപാദിച്ചു  “കേപ്പാമാരിലൂടെ” എന്ന പംക്തി മുന്നോട്ട്

പഴമയുടെ സൗന്ദര്യവും പുതുമയുടെ സൗരഭ്യവും ഒത്തുചേരുന്ന ചരിത്രത്തെ രക്ഷാകര ചരിത്രത്തിന്റെ തുടർച്ച എന്ന പോലെ അവതരിപ്പിക്കുകയാണ് കേപ്പമാരിലൂടെ എന്ന പംക്തിയിൽ സി ന്യൂസ്‌ലൈവ്. കത്തോലിക്കാ സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രം സംക്ഷിപ്ത രൂപത്തിൽ അനാവരണം ചെയ്യുകയാണ് സി.എസ്.റ്റി സന്യാസ സഭാംഗമായ ബ്രദർ. ആൽബിൻ വരകുകാലായിൽ. പത്രോസിൽ തുടങ്ങി ഇപ്പോൾ ഫ്രാൻസീസ് മാർപാപ്പ വരെ എത്തി നിൽക്കുന്ന കത്തോലിക്കാ സഭയുടെ മാർപ്പാപ്പമാർ കത്തോലിക്കാ സഭയുടെ മാത്രം ചരിത്രം അല്ല, ലോകചരിത്രം കൂടെയാണ് വരച്ചു കാണിക്കുന്നത്. രാഷ്ട്രീയ അധികാരങ്ങളുടെ പകർന്നാട്ടങ്ങളിലും വിശ്വാസ ദീപം കെടാതെ സൂക്ഷിക്കുവാൻ ഓരോ മാർപാപ്പക്കും സാധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് രണ്ടു സഹസ്രാബ്ദത്തിനപ്പുറവും തല ഉയർത്തി നിലനില്ക്കുന്ന ഇന്നത്തെ കത്തോലിക്കാ സഭ.

ശ്ലീഹന്മാരിലൂടെ ആരംഭം കുറിച്ചു, ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ തല്ലും തലോടലുമേറ്റു വളർന്നു. ചെന്നായ്ക്കളിൽ നിന്നും അജഗണത്തെ കാത്തു സൂക്ഷിക്കുന്ന തൊഴുത്തിൻ മുറ്റത്തു നിൽക്കുന്ന ഉറങ്ങാത്ത കാവൽക്കാരനായിരിക്കുന്ന മാർപ്പാപ്പയും അദ്ദേഹത്തിന്റെ സഹ-ശുശ്രൂഷകരേയും മിശിഹായുടെ മാതൃക പിൻപറ്റുന്ന നല്ലിടയരായിട്ടാണ് ആഗോള ക്രൈസ്തവർ കാണുന്നത്. സഭയുടെയും മതത്തിന്റെയും അതിർ വരമ്പുകൾക്കുള്ളിൽ നിൽക്കാതെ സാർവത്രിക സമാധാനത്തിനായും ലോക ധാർമികതയുടെ സൂക്ഷിപ്പുകാരുമായിട്ടാണ് മാർപ്പാപ്പാമാർ എന്നും പ്രവർത്തിച്ചു വരുന്നത്. പത്രോസിലൂടെള്ള ശ്ലൈഹീക പിന്തുടർച്ച അണമുറിയാതെ തുടർന്ന് വരുന്നത് ആധുനികലോകത്തിനു പോലും അത്ഭുതം ജനിപ്പിക്കുന്നതാണ് . അതിൽ ദൈവത്തിന്റെ അദൃശ്യകരങ്ങളുടെ പരിപാലനം കാണുന്നവരാണ് വിശ്വാസി സമൂഹം.

കഴിഞ്ഞ വർഷം ഫെബ്രുവരി ഇരുപത്തി അഞ്ചാം തീയതി സീന്യൂസ് ലൈവിൽ ആരംഭിച്ച കേപ്പമാരിലൂടെ പംക്തി ഓരോ ആഴ്ചകളിലും ഓരോ മാർപ്പാപ്പമാരെ പറ്റി വിശദീകരിച്ച്, ഇന്ന് അമ്പത്തൊന്നു ഭാഗങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. വെറും ചരിത്രാഖ്യാനം മാത്രമല്ല ബ്രദർ. ആൽബിൻ വരകുകാലായിൽ നടത്തിയിരിക്കുന്നത്, സഭ ആദ്യകാലംമുതൽ നേരിടേണ്ടി വന്ന വിശ്വാസ സംബന്ധമായ പ്രതിസന്ധികളും അവയെ എപ്രകാരം പരിഹരിച്ചു എന്നുമൊക്കെ വളരെ വിശദമായും മനോഹരമായും പ്രതിപാദിക്കുന്നുണ്ട്. ചരിത്ര പഠിതാക്കൾക്കും വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടാൻ ആഗ്രഹിക്കുന്നവർക്കും വിലമതിക്കാനാവാത്ത ഒരു പഠനപരമ്പരയാണ്‌ കേപ്പമാരിലൂടെ എന്നു നിസംശയം പറയാൻ കഴിയും.

മാർപാപ്പമാരുടെ ഈ ചരിത്രം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.