സിഡ്നി: കണ്ണൂര്‍ മാതൃകയില്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്. കണ്ണൂരില്‍ അതിഥികള്‍ ബോംബാണ് പ്രയോഗിച്ചെതങ്കില്‍ സിഡ്നിയില്‍ കൈയേറ്റം മാത്രമാണ് ഉണ്ടായതെന്ന് ആശ്വസിക്കാം.
സിഡ്നിയിലെ മോസ്മാന്‍ നഗരത്തില്‍ വിവാഹത്തിനെത്തിയ അതിഥികള്‍ ചേരിതിരിഞ്ഞ് നടുറോഡില്‍ അടികൂടിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയതോതിലാണ് പ്രചരിച്ചത്. മുഖത്ത് അടിയേറ്റ് യുവാവ് ബോധരഹിതനായി വീഴുന്നതും സ്ത്രീകള്‍ ഉള്‍പ്പെടെ തല്ലുകൂടുന്നതും ഓടുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഇതോടെ വിവാഹ റിസപ്ഷനേക്കാളുപരി കൂട്ടത്തല്ലിന് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു.
ശനിയാഴ്ച്ച രാത്രി വിവാഹ സല്‍ക്കാരത്തിനായി എത്തിയ ആളുകളാണ് തെരുവില്‍ പരസ്പരം ഏറ്റുമുട്ടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുന്നതും ഇവര്‍ ചിതറിയോടുന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ കഴിയും. മുഖത്ത് അടിയേറ്റ ഒരാള്‍ നടുറോഡില്‍ ബോധരഹിതനായി വീണതോടെ ഈ വഴിയുള്ള ഗതാഗതവും സ്തംഭിച്ചു. ഇയാള്‍ ബോധം കെട്ടു കിടക്കുമ്പോഴും അടി തുടരുകയാണ്.
മുപ്പതിലേറെ അതിഥികള്‍ തമ്മിലാണ് തെരുവില്‍ ഉന്തും തള്ളുമുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്ത് ഉണ്ടായിരുന്നവര്‍ പോലീസിനെ വിളിക്കുകയും ചെയ്തു. വിവാഹത്തിന് പിന്നാലെയാണ് സംഘര്‍ഷം നടന്നതെന്നും സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് അറിയില്ലെന്നും വീഡിയോ ചിത്രീകരിച്ച വ്യക്തി പറഞ്ഞു.
ഒരുസംഘം ആളുകള്‍ റോഡില്‍ നിന്ന് തല്ലുകൂടുമ്പോള്‍ വിവാഹത്തിനെത്തിയ മറ്റു അതിഥികള്‍ ഇത് മാറിനിന്ന് വീക്ഷിക്കുന്നത് മറ്റൊരു വീഡിയോയിലുണ്ട്. നിരവധി സംഘമായി തിരിഞ്ഞായിരുന്നു സംഘര്‍ഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.