കൊച്ചി: ഇന്ന് 2022 ഫെബ്രുവരി 22 ചൊവ്വാ. ഇന്നത്തെ തിയതിക്ക് വലിയൊരു പ്രത്യേകതയുണ്ട്. 22-02-2022 എന്നത് കൂട്ടിച്ചേര്‍ത്ത് 22022022 എന്നെഴുതി ഇടത്തോട്ടും വലത്തോട്ടും വായിക്കുമ്പോള്‍ ദിവസവും മാസവും വര്‍ഷും ഒരേ പോലെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അപൂര്‍വങ്ങളില്‍ അപൂര്‍വമായി വരുന്ന ഈ തിയതി ഇനി വരണമെങ്കില്‍ ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കണം.
ഇത്തരത്തിലുള്ള വാക്കുകളെ അനുലോമവിലോമ പദം എന്നാണ് വിളിക്കുന്നത്. രണ്ടു വശത്തു നിന്നും വായിക്കാന്‍ കഴിയുന്ന പദം, സംഖ്യ, പദസമൂഹം എന്നിവയാണ് പാലിന്‍ഡ്രോം അഥവാ അനുലോമവിലോമ പദം. പിറക് എന്നര്‍ത്ഥമുള്ള പാലിന്‍, വഴി, മാര്‍ഗം എന്നിങ്ങനെ അര്‍ത്ഥമുള്ള ഡ്രോമോസ് എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ് 1600 കളില്‍ ബെന്‍ ജോണ്‍സണ്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ പാലിന്‍ഡ്രം എന്ന പദം രൂപപ്പെടുത്തിയത്.
ഈ പ്രതിഭാസത്തെ വിവരിക്കാനുള്ള യഥാര്‍ത്ഥ ഗ്രീക്കു പദ സമൂഹത്തെ 'ഞണ്ട് ലിഖിതം' എന്നാണ് അറിയപ്പെടുന്നത്. അതായത് ഞണ്ടിന്റെ പിറകോട്ടുള്ള ചലനമാണ് ഇതിന് സമാനമായി പരാമര്‍ശിക്കുന്നത്. ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പോലെ പാലിന്‍ഡ്രത്തില്‍ ലിഖിതങ്ങള്‍ പിറകോട്ട് വായിക്കപ്പെടുന്നു.
മലയാളത്തിലെ ചില പാലിന്‍ഡ്രോം പദങ്ങളാണ് കരുതല വിറ്റ് വില തരുക, വികടകവി, ജലജ, കനക, കത്രിക, മോരു തരുമോ, പോത്തു ചത്തു പോ, മഹിമ, കണിക, കറുക, കലിക, കക്കുക, കത്തുക, കപ്പുതപ്പുക, കട്ടുതട്ടുക, രണ്ടര, കടുകിടുക, ജഡേജ, നയന, നവഭാവന, നന്ദന, ച്ചുറ്റിച്ചു, കന്യക, മദാമ തുടങ്ങിയവ.
malayalam (മലയാളം), dad (ഡാഡ്), mom (മോം), refer (റെഫര്‍), level (ലെവല്‍), madam (മാഡം), civic (സിവിക്), kayak (കയാക്) തുടങ്ങിയവയാണ് ചില ഇംഗ്ലീഷ് അനുലോമവിലോമ പദങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.