തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി റവന്യുമന്ത്രി കെ.രാജന്‍ . 2021 ഏപ്രില്‍ മാസം മുതല്‍ ഇതുവരെ 40084 അപേക്ഷകള്‍ തീര്‍പ്പാക്കി. ഇതുവരെ ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചു.
2021 വരെ ജനുവരി വരെ കിട്ടിയ അപേക്ഷകള്‍ ആറു മാസം കൊണ്ടു തീര്‍പ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് പലയിടത്തും അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു.
വാഹന സൗകര്യമില്ലാത്ത വില്ലേജ് ഓഫിസുകളില്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.