ഒമിക്രോൺ നിശബ്ദ കൊലയാളി; കോവിഡ് അനുഭവം വിവരിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ഒമിക്രോൺ നിശബ്ദ കൊലയാളി; കോവിഡ് അനുഭവം വിവരിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ നിശബ്ദ കൊലയാളിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നതെന്ന് എന്‍.വി.രമണ വ്യക്തമാക്കി.

'25 ദിവസം മുമ്പ് തനിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ' അദ്ദേഹം അറിയിച്ചു. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ സമയത്തും തനിക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാല് ദിവസം കൊണ്ട് നെഗറ്റീവായി എന്ന് എന്‍.വി.രമണ പറഞ്ഞു.

തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസങ്ങളിലും സുപ്രീം കോടതിയില്‍ ഫിസിക്കല്‍ ഹീയറിങ് ആരംഭിക്കണമെന്ന് സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിങ് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് വിശദീകരിച്ചത്.

ഇപ്പോഴും പതിനയ്യായിരത്തിലധികം പേര്‍ക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് താരതമ്യേന അപകടം കുറഞ്ഞ ഒമിക്രോണ്‍ ആണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഫിസിക്കല്‍ ഹീയറിങ് നടത്തണമെന്ന ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കാം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.