തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും ഉപയോഗിച്ചിരുന്ന മുദ്രപത്രത്തിന്റെ കാലം കഴിയുന്നു. ഇനിയങ്ങോട്ട് ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു.
മാര്‍ച്ച് മാസം മുതലാണ് ഈ പരിഷ്കാരം നിലവില്‍ വരുന്നത്. എന്നാല്‍, മുദ്രപ്പത്രങ്ങള്‍ ഒഴിവാക്കാതെ തുടര്‍ന്നും നിലവിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബദല്‍ സംവിധാനം എന്ന നിലയില്‍, ഇ-സ്റ്റാമ്പിങ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക.
നിലവിലുള്ള രീതിയനുസരിച്ച്, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് ഇ-സ്റ്റാമ്പിങ് നിര്‍ബന്ധമുള്ളത്. ഇനി മുതല്‍, താഴെത്തട്ടിലുള്ള ചെറുകിട ഇടപാടുകള്‍ക്ക് കൂടി ഈ സൗകര്യം ലഭ്യമാകും. വീട്, കടമുറികള്‍ തുടങ്ങിയവയുടെ വാടകച്ചീട്ടിനു പോലും ഇനി ഇ-സ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുദ്രപത്ര സമ്പ്രദായം സാവധാനം വിസ്മൃതിയിലേക്ക് മറയാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.