ന്യൂഡല്‍ഹി: റഷ്യ ഉക്രെയ്‌നെതിരെ ആക്രമണം ആരംഭിച്ചതോടെ ഉക്രെയ്‌നില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാ ദൗത്യം മുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചതോടെയാണ് ഒഴിപ്പിക്കല്‍ നടപടി മുടങ്ങിയത്. ഇതോടെ ഇന്ത്യ അയച്ച എയര്‍ ഇന്ത്യ അഞ്ച് വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് മടങ്ങി.
ഉക്രെയ്‌നില്‍ യുദ്ധമുണ്ടായതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി.
വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുകയാണ്. എത്ര പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തില്‍ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഒഡേഷ സര്‍വകലാശാലയില്‍ മാത്രം 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം അപകടകരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണം. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനം തകരുമെന്ന് ഇന്ത്യ പ്രതികരിച്ചു. അതേസമയം കടല്‍ മാര്‍ഗവും കര മാര്‍ഗവും റഷ്യയുടെ ആക്രമണം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.